മാണിക്കെതിരെ ആരോപണവുമായി ബിന്ധ്യാസ് തോമസ്
text_fieldsആലുവ: കെ.എം. മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൊച്ചി ബ്ളാക്മെയില്‍ കേസ് പ്രതി ബിന്ധ്യാസ് തോമസ്. മാണിയുടെയും മക്കളുടെയും കോടികളുടെ ബിനാമി ഇടപാടുകള്‍ പുറത്തറിയാതിരിക്കാനാണ് തന്നെ വ്യാജ കേസില്‍ കുടുക്കിയതെന്ന് അവര്‍ ആരോപിച്ചു. ആലുവ പാലസില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പൊലീസിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് ഹാജരാകാനത്തെിയ ബിന്ധ്യാസ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മാണി ഗ്രൂപ് വാമനപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റായ ഹേമചന്ദ്രന്‍െറ അളിയന്‍ സജികുമാറുമായാണ് താന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് ചെയ്തിരുന്നതെന്ന് ബിന്ധ്യാസ് പറയുന്നു. മാണിയുടെ വിശ്വസ്തനായ ഹേമചന്ദ്രന്‍ വഴിയാണ് സജികുമാറിന്‍െറ ബിനാമി പേരില്‍ മാണിയും മക്കളും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ കാക്കനാട്ട് അഞ്ച് ഫ്ളാറ്റുകള്‍ വാങ്ങിയതിന് കമീഷനായി 1,25,000 രൂപ തനിക്ക് ലഭിച്ചിരുന്നു. ഇതിനുശേഷം കോയമ്പത്തൂരില്‍ 250 കോടിയുടെ ഷോപ്പിങ് കോംപ്ളക്സ് വാങ്ങി. തൃശൂരിലുള്ള അഡ്വ. നാസര്‍ മുഖാന്തരമാണ് കച്ചവടം നടത്തിയത്. ഇതിന്‍െറ കമീഷന്‍ ചോദിച്ചപ്പോള്‍ ഇവരുമായി തെറ്റി. ഇതോടെയാണ് ഇവര്‍ തനിക്കെതിരായത്. ഈ പ്രശ്നവും ഇവരുടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ തനിക്ക് അറിയാമെന്നതിനാലും ഇവരെല്ലാം ചേര്‍ന്നാണ് ബ്ളാക്മെയില്‍ കേസില്‍ തന്നെ കുടുക്കിയതെന്ന് ബിന്ധ്യാസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.