അന്നദാനം ഇല്ലാതാക്കിയത് ആസൂത്രിത നീക്കത്തിന്‍െറ ഭാഗമെന്ന് സംഘടനകള്‍
text_fieldsകൊച്ചി: ശബരിമലയില്‍ വര്‍ഷങ്ങളായി മുടങ്ങാതെ സന്നദ്ധസംഘനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന സൗജന്യ അന്നദാനം ഹൈകോടതി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഇല്ലാതാക്കിയത് ഹോട്ടല്‍ വ്യവസായികള്‍ക്കുവേണ്ടി നടന്ന ആസൂത്രിത നീക്കത്തിന്‍െറ ഫലമാണെന്ന് അന്നദാനം നടത്തുന്ന സംഘനകള്‍. ഇക്കാര്യത്തില്‍ പുന$പരിശോധന ആവശ്യപ്പെട്ട് സന്നദ്ധസംഘങ്ങള്‍ കോടതിയെ സമീപിക്കുമെന്നും അഖില കേരള ശബരിമല അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശും ഹൈദരാബാദ് കേന്ദ്രമായ ശബരിമല അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി എസ്. സുദര്‍ശന്‍ റെഡ്ഡിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയിലത്തെുന്ന ഭക്തര്‍ക്ക് ഒരുദിവസം പോലും കാര്യക്ഷമമായി ഭക്ഷണം നല്‍കാന്‍ കഴിയില്ളെന്ന് ദേവസ്വം ബോര്‍ഡിന് മാത്രം അനുമതിയുണ്ടായിരുന്ന ദീപാവലി ദിവസം വ്യക്തമായി. ദീപാവലി ദിവസം നടതുറന്നപ്പോള്‍ ഭക്തര്‍ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടി. നവംബര്‍ 17 മുതല്‍ 72 ദിവസം നീളുന്ന തീര്‍ഥാടന നാളുകളില്‍ ദേവസ്വം ബോര്‍ഡിന് മാത്രമായി ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണം. നിലവില്‍ പതിനഞ്ചോളം സന്നദ്ധസംഘടകളുടെ നേതൃത്വത്തിലാണ് ശബരിമലയില്‍ സൗജന്യ അന്നദാനം നടത്തുന്നത്. ഇത് കോടതി നിര്‍ദേശത്തത്തെുടര്‍ന്ന് ദേവസ്വം ബോര്‍ഡ് നിര്‍ത്താലാക്കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന് ഒരുദിവസം ആയിരം മുതല്‍ അയ്യായിരം പേര്‍ക്കുവരെ ഭക്ഷണം നല്‍കാനുള്ള സൗകര്യമെയുള്ളൂ. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയില്‍നിന്ന് ബോര്‍ഡ് ഒഴിഞ്ഞുമാറിയതുവഴി ഭക്തര്‍ ചൂഷണത്തിന് വിധേയമാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടാതെ, സന്നിധാനത്ത് ഭക്ഷണം നല്‍കുന്ന സ്ഥലം ബേക്കറിക്ക് ഒരു കോടി 17 ലക്ഷം രൂപക്ക് വിട്ടുനല്‍കാനുള്ള നീക്കവും നിഗൂഢമാണ്. മുട്ട ചേര്‍ക്കാതെയുള്ള ബേക്കറി വിഭവങ്ങള്‍ മാത്രമായിട്ട് ബേക്കറി നടത്താന്‍ കഴിയുമോയെന്നത് അധികൃതര്‍ വ്യക്തമാക്കണം. ഭക്തര്‍ക്ക് നല്‍കുന്ന മുറികളുടെ വാടക അന്യായമായി ഉയര്‍ത്തുകയും പാര്‍ക്കാവുന്ന സമയം വെട്ടിക്കുറക്കുകയും ചെയ്ത നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
