മാണി സുപ്രീംകോടതിയെ സമീപിച്ചേക്കും
text_fieldsകൊച്ചി: ബാര്‍ കോഴക്കേസില്‍ തനിക്കെതിരായുണ്ടായ ഹൈകോടതി പരാമര്‍ശം ഒഴിവാക്കാന്‍ കെ. എം. മാണി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയുടെ പരാമര്‍ശം തനിക്കെതിരല്ളെന്ന നിലപാട് ആവര്‍ത്തിക്കുന്നതിനിടെയാണ് എതിര്‍ പരാമര്‍ശങ്ങള്‍ നീക്കാന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായത്.
സുപ്രീം കോടതിയിലെയും ഹൈകോടതിയിലെയും മുതിര്‍ന്ന അഭിഭാഷകരോടും അഡ്വക്കറ്റ് ജനറലിനോടുമുള്‍പ്പെടെ നിയമോപദേശം തേടിയ ശേഷമാണ് മാണി ഹരജി നല്‍കാനൊരുങ്ങുന്നത്. സീസറിന്‍െറ ഭാര്യ സംശയത്തിനതീതയാവണം, മന്ത്രി പദത്തിലിരിക്കുന്നയാള്‍ക്കെതിരെ നടക്കുന്ന അന്വേഷണം സത്യസന്ധമാകുമോയെന്ന് ജനം സംശയിച്ചാല്‍ സ്വാഭാവികമാണ് തുടങ്ങിയ പരാമര്‍ശങ്ങളടങ്ങുന്ന ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവിലെ 39ാം ഖണ്ഡിക റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക.
തന്നെ കേള്‍ക്കാതെയാണ് ഹൈകോടതി തനിക്കെതിരെ പരാമര്‍ശം നടത്തിയത്.
ഇത് സ്വഭാവിക നീതി ലംഘനമാണെന്നാവും വാദം. വിജിലന്‍സ് നല്‍കിയ ഹരജിയില്‍ കെ.എം. മാണിയെ കക്ഷിയാക്കിയിരുന്നെങ്കിലും മാണിക്ക് നോട്ടീസ് അയക്കേണ്ടതില്ളെന്ന് കോടതി പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. ഹൈകോടതി വിധിയില്‍ വിമര്‍ശമുള്ളയാളെന്ന നിലയിലും മാണിക്ക് മേല്‍കോടതിയെ സമീപിക്കാം.
അതേസമയം, തുടരന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് വിജിലന്‍സ് സുപ്രീം കോടതിയെ സമീപിക്കാനിടയില്ളെന്നാണ് സൂചന.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടിയ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കേണ്ടതില്ളെന്നാണ് ധാരണയെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
