റെക്കോഡുകളുടെ ഉയരത്തില്‍ കരിനിഴല്‍ വീണ് പടിയിറക്കം
text_fieldsതിരുവനന്തപുരം: നിയമസഭാ പ്രവര്‍ത്തനത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീണത്. മാണിസാര്‍ എന്ന് പ്രതിപക്ഷം അടക്കം സംബോധന ചെയ്തിരുന്ന അദ്ദേഹത്തിന്‍െറ പടിയിറക്കം കോഴമാണി എന്ന പ്രതിപക്ഷ അധിക്ഷേപം ഏറ്റുവാങ്ങിയും. മാണിയോളം റെക്കോഡുകളുള്ള പൊതുപ്രവര്‍ത്തകര്‍ കേരളത്തില്‍ മറ്റാരുംതന്നെയില്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ ആയിരുന്നത് മാണിയാണ്. ഏറ്റവും കൂടുതല്‍ കാലം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചതിന്‍െറ റെക്കോഡും അദ്ദേഹത്തിനുതന്നെ. 12 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു മണ്ഡലത്തില്‍നിന്ന് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചു. ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ ധനമന്ത്രി ആയിരുന്നതും മാണിതന്നെ. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്‍െറ റെക്കോഡും മാണിക്ക്. പല സര്‍ക്കാറുകളിലായി 13 ബജറ്റുകള്‍.
ഇക്കാര്യത്തില്‍ തൊട്ടടുത്തെങ്ങും മറ്റു ധനമന്ത്രിമാര്‍ ഇല്ല. അദ്ദേഹം മന്ത്രിയായ ഭൂരിഭാഗം സമയങ്ങളിലും നിയമവകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. ധനവകുപ്പ് ദീര്‍ഘമായി കൈകാര്യം ചെയ്തതിന് പുറമെ ആഭ്യന്തരം, നിയമം, ജലസേചനം, റവന്യൂ അടക്കമുള്ള വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്രയുമൊക്കെ ഉയരത്തില്‍നിന്നാണ് മാണി നിലംപൊത്തിയത്.
അധ്വാനവര്‍ഗ സിദ്ധാന്തം അടക്കം 11ഓളം പുസ്തകങ്ങള്‍ മാണി രചിച്ചിട്ടുണ്ട്. മികച്ച പാര്‍ലമെന്‍േററിയനായിരുന്ന മാണി നിയമസഭയിലെ സുപ്രധാന നിയമനിര്‍മാണങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. കാരുണ്യ ചികിത്സാപദ്ധതി അടക്കം നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ അദ്ദേഹത്തിന്‍േറതായുണ്ട്. കഴിഞ്ഞ ബജറ്റില്‍ പെട്രോളിനും ഡീസലിനും സെസ് കൊണ്ടുവന്ന് ആ പണം ഉപയോഗിച്ച് പാവങ്ങള്‍ക്ക് വീട് നിര്‍മിക്കുന്ന പദ്ധതി തയാറാക്കി.
പെട്രോള്‍ സെസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം റോഡ് നിര്‍മാണത്തിനായി തങ്ങളാണ് കൊണ്ടുവന്നതെന്ന് മരാമത്ത് വകുപ്പ് നിലപാടെടുത്തു. രണ്ട് വകുപ്പുകളുമായി തര്‍ക്കമായി. കുറച്ചു പണം മരാമത്തിന് നല്‍കിയാണ് പ്രശ്നം തീര്‍ത്തത്. ആ പദ്ധതിയും യാഥാര്‍ഥ്യമാകും മുമ്പുതന്നെ മാണിക്ക് ഒഴിയേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
