Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് വി.എസ്

text_fields
bookmark_border
മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് വി.എസ്
cancel

തിരുവനന്തപുരം: പരസ്പരമുള്ള ബ്ളാക്മെയിലിങ് അവസാനിപ്പിച്ച് കെ.എം മാണിയും മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. ബാര്‍കോഴക്കേസില്‍ അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയും പ്രതിയാകും. മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ മാണി പുറത്തുവിടും.ഈ ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെ രാജി ആവശ്യപ്പെടാത്തതെന്നും വി.എസ് പറഞ്ഞു.

വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ മാണി രാജി വെക്കേണ്ട ആവശ്യമില്ളെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട താന്‍ രാജിവെച്ചിരുന്നെങ്കില്‍ എന്തായേനെ എന്ന ചോദിച്ച മുഖ്യമന്ത്രിയില്‍ നിന്നും നീതി പ്രതീക്ഷിക്കാനാവില്ളെന്നും വി.എസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story