Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിയുടെ രാജി: തോമസ് ഉണ്ണിയാടന്‍േറത് വ്യക്തിപരമായ അഭിപ്രായം -ആന്‍റണി രാജു

text_fields
bookmark_border
മാണിയുടെ രാജി:  തോമസ് ഉണ്ണിയാടന്‍േറത് വ്യക്തിപരമായ അഭിപ്രായം -ആന്‍റണി രാജു
cancel

തിരുവനന്തപുരം: മാണി രാജിവെക്കേണ്ടതില്ളെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞത് അദ്ദേഹത്തിന്‍െറ വ്യക്തിപരമായ അഭിപ്രായമാണെന്ന് കേരളകോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജു. മാണിയുടെ ഒൗദ്യോഗക വസതിയില്‍ ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് എത്തിയതായിരുന്നു  ആന്‍റണി രാജു. എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം അഭിപ്രായം പറയാമെന്നും ആന്‍റണി രാജു പറഞ്ഞു.

അതേസമയം മാണിയുടെ രാജിക്കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് സൂചനയുണ്ട്. ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാന്‍ തയാറാണെന്ന്  തോമസ് ഉണ്ണിയാടന്‍ അറിയിച്ചിരുന്നു. എന്നാല്‍ പദവികള്‍ രാജിവെക്കാന്‍ തയാറല്ളെന്ന്  പി.ജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ കേരളകോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുമ്പ് ജോസഫ് വിഭാഗം എം.എല്‍.എമാരായ മോന്‍സ് ജോസഫും ടി.യു കുരുവിളയും പി.ജെ ജോസഫിന്‍െറ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story