ജോർജിന്‍റെ അയോഗ്യത: സ്പീക്കറുടെ വിധി 13ന്
text_fieldsതിരുവനന്തപുരം: നിയമസഭാംഗത്വത്തിൽനിന്ന് പി.സി. ജോർജിനെ അയോഗ്യനാക്കണമെന്ന ചീഫ് വിപ്പ് തോമസ് ഉണ്ണിയാടെൻറ പരാതിയിൽ 13ന് സ്പീക്കർ വിധി പറയും. 12ന് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് പൂർത്തിയാക്കി 13ന് വൈകീട്ട് നാലിന് വിധി പറയുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. അതേസമയം, തെൻറ വാദവും മൊഴികൊടുക്കലും കഴിഞ്ഞാൽ നിയമസഭാംഗത്വം രാജിവെക്കുമെന്ന് ജോർജ് നേരത്തേതന്നെ സ്പീക്കറെ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ 12ന് വാദം പൂർത്തിയായാൽ ഉടൻ ജോർജ് രാജിവെക്കാനാണ് സാധ്യത.
തിങ്കളാഴ്ച നിയമസഭാസെക്രട്ടറി പി.ഡി. ശാരംഗധരനെ വിസ്തരിച്ചു. നിയമസഭയിൽ യു.ഡി.എഫിന് അനുകൂലമായി ജോർജ് വോട്ടുചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വോട്ട് രേഖപ്പെടുത്തിയതിെൻറ രേഖകളും അദ്ദേഹം സമർപ്പിച്ചു. സ്പീക്കർക്ക് നിയമോപദേശം നൽകുക തെൻറ ചുമതലയിൽപ്പെടുന്ന കാര്യമല്ലെന്നും വിസ്താരത്തിൽ അദ്ദേഹം പറഞ്ഞു.
തോമസ് ഉണ്ണിയാടെൻറ പരാതി തെൻറ പക്കലല്ല, സ്പീക്കർക്കാണ് നൽകിയതെന്നും സെക്രട്ടറി അറിയിച്ചു. നോട്ടീസ് അയക്കാൻ വേണ്ടിയാണ് തനിക്ക് നൽകിയത്. നിയമസഭയുടെ ടേബ്ൾ സെക്ഷനാണ് പകർപ്പ് സഹിതമുള്ള കാര്യങ്ങൾ ജോർജിന് അയച്ചത്. പകർപ്പുകളിൽ വെരിഫിക്കേഷൻ വേണമെന്ന് തനിക്കറിയാം. എന്നാൽ, ചില പേപ്പറുകളിൽ അതിെൻറ അടിയിലല്ല ഒപ്പിട്ടിരിക്കുന്നതെങ്കിലും അതു ചട്ടപ്രകാരമാണോയെന്ന് അറിയില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. എല്ലാ രേഖകളും സൂക്ഷിക്കുന്നത് സ്പീക്കറാണ്.
പി.സി. ജോർജ് വിപ്പ് ലംഘിച്ചിട്ടില്ലെങ്കിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തി സ്വന്തം പാർട്ടിക്കും മുന്നണിക്കുമെതിരെ പ്രവർത്തിച്ചുവെന്ന് ഉണ്ണിയാടനു വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീകുമാർ വാദിച്ചു. ജോർജിന് വാദിക്കാൻ അവസരം നൽകിയെങ്കിലും 12ന് നടത്താമെന്ന് അദ്ദേഹം അ
റിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
