ട്വന്‍റി20 നയിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ കെ.വി. ജേക്കബ് പ്രസിഡന്‍റ്
text_fieldsകിഴക്കമ്പലം: ട്വന്‍റി20യുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്ത കിഴക്കമ്പലം പഞ്ചായത്തില്‍ മുന്‍ പഞ്ചായത്തംഗം കൂടിയായ കെ.വി. ജേക്കബ് പ്രസിഡന്‍റാകും. ജിന്‍സി അജി വൈസ് പ്രസിഡന്‍റുമാകും. തെരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചായത്തംഗങ്ങളും ബ്ളോക് പഞ്ചായത്തംഗങ്ങളും നടത്തിയ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് ട്വന്‍റി20 എക്സിക്യൂട്ടിവ് കമ്മിറ്റി ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു എന്ന് ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് പഞ്ചായത്തങ്കണത്തില്‍ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. കഴിഞ്ഞ ഭരണകാലയളവില്‍ സി.പി.ഐയെ പ്രതിനിധീകരിച്ച് പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് കെ.വി. ജേക്കബ്. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പഴങ്ങനാട് വാര്‍ഡില്‍ നിന്ന് വിജയിച്ച എം.വി. ജോര്‍ജും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി വിലങ്ങ് വാര്‍ഡില്‍നിന്ന് വിജയിച്ച ലാലു വര്‍ഗീസും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി വത്സ കുര്യനെയും തെരഞ്ഞെടുത്തു. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 17 വാര്‍ഡുകളിലും വന്‍ഭൂരിപക്ഷത്തോടെയാണ് ട്വന്‍റി20 വിജയിച്ചത്. ഒരുവാര്‍ഡില്‍ എസ്.ഡി.പി.ഐയും ഒന്നില്‍ കോണ്‍ഗ്രസ് സ്വതന്ത്രനുമാണ് വിജയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.