മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയും രാജിവെക്കണം -വി.എസ്
text_fieldsതിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ഹൈകോടതി തന്നെ രാജിക്കാര്യം സൂചിപ്പിച്ച സാഹചര്യത്തില്‍ മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിക്കെതിരായ ഹൈകോടതി വിധിക്ക് ഏറെ പ്രധാന്യമുണ്ട്. ബാര്‍ കോഴ കേസില്‍ താന്‍ നല്‍കിയ പരാതി കഴമ്പില്ലാത്തതാണെന്ന് പറഞ്ഞു നടന്ന യു.ഡി.എഫ് നേതാക്കള്‍ക്കുള്ള ചുട്ടമറുപടിയാണ് കോടതി വിധി. ഇനിയും മാണി അധികാരത്തില്‍ തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും നിയമനിഷേധവുമാണെന്നും വി.എസ് വ്യക്തമാക്കി.
മാണി എത്രയും പെട്ടന്ന് രാജിവെക്കണമെന്ന് വളരെ മാന്യമായ ഭാഷയില്‍ പറയുകയാണ്. കോടതി പരാമര്‍ശം ഉമ്മന്‍ചാണ്ടിയെക്കൂടി ഉദ്ദേശിച്ചാണ്. ലവലേശം നാണം ഉണ്ടെങ്കില്‍ ഈ മന്ത്രിസഭ രാജിവെച്ച് പുറത്തു പോകണം. അധികാരത്തിന്മേല്‍ ഉടുമ്പിന്‍െറ പിടിത്തമാണ് ഇവരുടേതെന്നും വി.എസ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിനിടെ വി.എസ് ബി.ജെ.പിയെയും വിമര്‍ശിച്ചു. പശു ഞങ്ങളുടെ അമ്മയാണ് എന്നു പറഞ്ഞവരോട് ഞാന്‍ ചോദിച്ചിരുന്നു കാള ബി.ജെ.പിക്കാരുടെ തന്തയാണോയെന്ന്. ഒരമ്മക്ക് ഒരച്ചനില്ളേയെന്നും വി.എസ് ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.