നേതൃമാറ്റം ആത്മഹത്യാപരം; മാണിയെ പരിധിവിട്ട് സംരക്ഷിച്ചിട്ടില്ല -എം.എ ഹസൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിൽ നേതൃമാറ്റം ആത്മഹത്യാപരമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എ ഹസൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേനേതൃത്വം തന്നെ വേണം. നേതൃമാറ്റം ഉണ്ടായാൽ ഇതിലും കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പില്ലെന്ന് പറയുന്നവർ തന്നെ ഒരു ഗ്രൂപ്പാണ്. കരളോ ഹൃദയമോ മാറ്റുന്നതു പോലെ ഗ്രൂപ്പ് മാറ്റാൻ സാധിക്കില്ല. ഗ്രൂപ്പിന്‍റെ പേരിൽ ആർക്കും സീറ്റ് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാർ കോഴ വിഷയത്തിൽ കോൺഗ്രസ് പരിധിവിട്ട് മന്ത്രി കെ.എം മാണിയെ സംരക്ഷിച്ചിട്ടില്ല. ബാർ കോഴയിൽ മാണിക്കെതിരെ ഇതുവരെ തെളിവില്ല. കോടതി വിധി എതിരായാൽ പരിധിവിട്ട് മാണിയെ സംരക്ഷിക്കാൻ സാധിക്കില്ല. ആ സമയത്ത് പാർട്ടിക്ക് മാറി ചിന്തിക്കേണ്ടി വരുമെന്നും ഹസൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.