മലപ്പുറം കരുവാരകുണ്ട് ഡിവിഷനില്‍ ജയം അഷ്റഫലിക്ക്
text_fieldsമലപ്പുറം: ജില്ലാ പഞ്ചായത്ത് കരുവാരകുണ്ട് ഡിവിഷനില്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ച തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലിക്ക് ജയം. 2317 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് സമസ്തയിലെ ഒരു വിഭാഗത്തിന്‍െറ എതിര്‍പ്പിനിടയിലും അഷ്റഫലി ജയിച്ചത്. അഷ്റഫലിക്ക് 26,972 വോട്ടുകളാണ് ലഭിച്ചത്. ല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യന് 24,655 വോട്ടാണ് ലഭിച്ചത്. വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് കരുവാരകുണ്ടില്‍ അഷ്റഫലിക്കെതിരെ സമസ്തയിലെ ഒരു വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു.
അതേസമയം, യു.ഡി.എഫിന്‍െറ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്. കഴിഞ്ഞതവണ കെ.പി. ജല്‍സീമിയ 11,630 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 33,695 വോട്ടായിരുന്നു അന്ന് ജല്‍സീമിയക്ക് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ദീപ ടീച്ചര്‍ക്ക് 22,065 വോട്ടാണ് 2010ല്‍ ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.