Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെമി ഫൈനല്‍ ജയിച്ചത് ബി.ജെ.പി -വി. മുരളീധരന്‍

text_fields
bookmark_border

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സെമി ഫൈനല്‍ ജയിച്ചത് ബി.ജെ.പിയാണെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍. സാങ്കേതികമായി സി.പി.എമ്മിനാണ് കൂടുതല്‍ സീറ്റെങ്കിലും പലയിടങ്ങളിലും ഇടതു-വലതു മുന്നണികള്‍ക്ക് സീറ്റ് കുറയുകയും ബി.ജെ.പിക്ക് കൂടുകയും ചെയ്തതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുമെന്നും നിര്‍ണായക ശക്തിയായി ബി.ജെ.പി മാറുമെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

സംസ്ഥാനത്തൊട്ടാകെ രണ്ടിരട്ടിയിലധികം സീറ്റുകള്‍ ബി.ജെ.പിക്ക് വര്‍ധിച്ചു. എസ്.എന്‍.ഡി.പിയുടെ സഹായവും എന്‍.എസ്.എസിന്‍െറ സമദൂരവും അനുകൂല ഘടകങ്ങളായി. കേരള ജനത യു.ഡി.എഫിനെ നിരാകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story