Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേരി നഗരസഭ യു.ഡി.എഫ് നിലനിർത്തി

text_fields
bookmark_border
  • 50 ൽ 35 വാർഡിൽ വിജയം

മഞ്ചേരി: മഞ്ചേരി നഗരസഭയിൽ കൂടുതൽ പരിക്കില്ലാതെമുസ്ലിം ലീഗും കോൺഗ്രസുമടങ്ങുന്ന യു.ഡി.എഫ് ഭരണം നിലനിർത്തി. 50 ൽ 35 വാർഡുകളിലാണ് യു.ഡി.എഫ് വിജയം. 13 വാർഡിൽ ഇടതുപക്ഷവും ഒരിടത്ത് ലീഗ് വിമത സ്ഥാനാർഥിയും വിജയിച്ചു. കോൺഗ്രസിെൻറ സിറ്റിങ് വാർഡായാ മേലാക്കത്ത് ബി.ജെ.പി അക്കൗണ്ട് തുറന്നു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് പി.ജി. ഉപേന്ദ്രനാണ് ഈ വാർഡിൽ തെരഞ്ഞെടുക്കപ്പെട്ടത്.

 ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വെൽഫെയർ പാർട്ടി വനിതാവിഭാഗം ജില്ലാ സമിതി അംഗം കെ.രജിത ഇടത് സ്വതന്ത്രയായി മൽസരിച്ച കെ.രജിത മഞ്ചേരി താമരശേരി വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മുൻവർഷം എട്ടിടത്ത് ഒതുങ്ങിയ ഇടതുപക്ഷം ഐ.എൻ.എൽ അടക്കം ചെറുകക്ഷികളെയെല്ലാം കൂട്ടുപിടിച്ച് ഇത്തവണ നില മെച്ചപ്പെടുത്തിയതല്ലാതെ ഭരണം പിടിക്കാനായില്ല. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story