പൊലീസിലെ പോര് മന്ത്രിസഭയിലും ചൂടേറിയ ചര്‍ച്ച
text_fieldsതിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്‍െറ പരസ്യ പ്രതികരണവും ഇതിന്‍െറ പേരിലെ പൊലീസ് തലപ്പത്തെ ഉന്നതരുടെ പോരും മന്ത്രിസഭാ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി. സര്‍ക്കാറിനെതിരെ സിവില്‍ സര്‍വിസ് ചട്ടം ലംഘിച്ച് പരസ്യ പ്രതികരണം നടത്തുന്ന ഐ.പി.എസ്- ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് അഭിപ്രായമുയര്‍ന്നു.
സെക്രട്ടേറിയറ്റിന്‍െറ പുതിയ അനക്സ് കെട്ടിടത്തിന് അഗ്നിശമനസേനയുടെ അനുമതി കിട്ടാത്തതിനാല്‍ ഉദ്ഘാടനം മാറ്റിവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ജേക്കബ് തോമസ് അഗ്നിശമനസേനാ മേധാവി ആയിരിക്കെ ഏര്‍പ്പെടുത്തിയ നിബന്ധനകളാണ് അംഗീകാരം വൈകിച്ചതെന്ന് യോഗത്തില്‍ പരാമര്‍ശമുണ്ടായി. ഇതാണ് ചര്‍ച്ച ജേക്കബ് തോമസുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് കടന്നത്. സെക്രട്ടേറിയറ്റ് അനക്സിന്‍െറ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി, പുതിയ ഫയര്‍ഫോഴ്സ് മേധാവി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്കും മന്ത്രിസഭ രൂപം നല്‍കി.
പൊലീസ് തലപ്പത്തെ ഡി.ജി.പി, എ.ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന അച്ചടക്ക ലംഘനവും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമുള്ള അഭിപ്രായ പ്രകടനങ്ങളും തടയാന്‍ നടപടി വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കാര്യം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
സര്‍ക്കാറിനെ മോശമാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ പൊതുവേദിയില്‍ പറയുന്ന ഐ.പി.എസുകാരുടെ പെരുമാറ്റം കേരളത്തില്‍ അല്ലാതെ മറ്റെങ്ങും നടക്കില്ളെന്ന് ചില മന്ത്രിമാര്‍ പറഞ്ഞു.
സര്‍ക്കാറിനെ മോശമാക്കുന്ന തരത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്യ പ്രതികരണം നടത്തുമ്പോള്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനാവുന്നില്ല. സര്‍ക്കാറിന്‍െറ മൗനം മുതലാക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കരുതെന്നും അഭിപ്രായം ഉയര്‍ന്നു. ഡി.ജി.പിമാരായ ജേക്കബ് തോമസും ടി.പി. സെന്‍കുമാറും അടുത്തിടെ പരസ്യമായി കൊമ്പുകോര്‍ത്തത് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ജേക്കബ് തോമസിനെ പിന്തുണച്ച് എ.ഡി.ജി.പി ഋഷിരാജ്സിങ് കൂടി രംഗത്ത് വന്നതോടെയാണ് പൊലീസ് തലപ്പത്തെ തര്‍ക്കം മുറുകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.