ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍ സമയ സ്ളീപ്പര്‍ ക്ളാസ് ടിക്കറ്റ് വിതരണം പുനസ്ഥാപിച്ചു
text_fieldsകോഴിക്കോട്: ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍ സമയ സ്ളീപ്പര്‍ ക്ളാസ് ടിക്കറ്റ് വിതരണം പുനസ്ഥാപിച്ചതായി ദക്ഷിണ റെയില്‍വേ ഡെപ്യൂട്ടി ചീഫ് കമേഴ്സ്യല്‍ മാനേജര്‍ എ. സുന്ദര്‍ അറിയിച്ചു. നേരത്തേ ഉത്തരവ് മരവിപ്പിച്ചിരുന്നെങ്കിലും പിന്‍വലിച്ചിരുന്നില്ല. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ കേരള ഘടകത്തിന്‍െറ നിവേദനത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 16ന് സ്ളീപ്പര്‍ ടിക്കറ്റ് വിതരണം നിര്‍ത്തലാക്കി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ഉത്തരവ് എത്തിയെങ്കിലും വ്യാപകമായ എതിര്‍പ്പിനെതുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനില്‍ ഉത്തരവ് നടപ്പാക്കിയില്ല. എന്നാല്‍, സെപ്റ്റംബര്‍ 19ന് പാലക്കാട് ഡിവിഷന്‍ ഉത്തരവ് നടപ്പാക്കി. ഇതേതുടര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍, കേരളത്തിലെ എം.പിമാര്‍ എന്നിവര്‍ക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു. നിലവില്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളിലൂടെ സ്ളീപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നും എ. സുന്ദര്‍ അറിയിച്ചു. പകല്‍സമയങ്ങളില്‍ യാത്രചെയ്യുന്നതിന് സ്ളീപ്പര്‍ ടിക്കറ്റുകളില്‍ കോച്ചും സീറ്റ് നമ്പറും നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം നല്‍കിയ മറുപടിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.