Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി രാജിവെക്കേണ്ടതില്ലെന്ന്​ കേരള കോൺഗ്രസ്​

text_fields
bookmark_border

തിരുവനന്തപുരം: ബാർകോഴക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ കെ.എം മാണി രാജിവെക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ്. കെ.എം മാണിക്ക് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന നേതൃയോഗത്തിന് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മാണി രാജിവെക്കേണ്ടതില്ലെന്നും പുനരന്വേഷണം നടക്കെട്ടയെന്നും മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. പിന്തുണ നൽകുന്ന കാര്യത്തിൽ ഒറ്റക്കെട്ടായാണ് പാർട്ടി തീരുമാനമെടുത്തതെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ബാർകോഴക്കേസിൽ  വിജിലൻസ് കോടതി വിധിക്കെതിരെ വിജിലൻസ് എ.ഡി.ജി.പി നൽകിയ അപ്പീലിൽ വാദം കേൾക്കവെ വിജിലൻസിനും അഡ്വക്കറ്റ് ജനറലിനുമെതിരെ ൈഹകോടതി രൂക്ഷ വിമർശം നടത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കേരള കോൺഗ്രസ് എം നേതൃയോഗം േചർന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story