Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

െെഹകോടതി പരാമർശം: സർക്കാറിനേറ്റ ഇരട്ട പ്രഹരമെന്ന് കോടിയേരി

text_fields
bookmark_border

കൊച്ചി: ബാർകോഴ കേസിലെ ഹൈകോടതി നിരീക്ഷണം സർക്കാറിനേറ്റ ഇരട്ട പ്രഹരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.എം മാണി എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാണിയോട് രാജിവെക്കാൻ പറയാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഭയമാണ്. കേരള കോൺഗ്രസിന് ഒമ്പത് എം.എൽമാരുള്ളത് കൊണ്ടാണ് ഉമ്മൻചാണ്ടി മാണിയോട് രാജിവെക്കാൻ പറയാത്തത്. മാണി രാജിവെച്ചാൽ സർക്കാർ നിലംപതിക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. അതനുസരിച്ച് ഗവർണർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story