റീപോളിങ് പുരോഗമിക്കുന്നു
text_fieldsതൃശൂര്‍/മലപ്പുറം: മലപ്പുറം ജില്ലയിലെ 27 പഞ്ചായത്തുകളിലെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ ഒന്‍പതു ബൂത്തുകളിലും റീ പോളിങ് ആരംഭിച്ചു. യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് നടക്കാത്ത കേന്ദ്രങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ചിലയിടങ്ങളില്‍ വീണ്ടും വോട്ടിംഗ് യന്ത്രം തകരാറിലായി. ചുങ്കത്തറ, വണ്ടൂര്‍, പരിയാപുരം, വെളിയങ്കോട് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രം വീണ്ടും തകരാറിലായത്. എന്നാൽ അരമണിക്കൂര്‍ കൊണ്ട് തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ മലപ്പുറം ജില്ലയിൽ 54.1 ശതമാനവും തൃശൂർ ജില്ലയിൽ 56.1 ശതമാനവും പോളിങ് രേഖപ്പെടുത്തി.
റീപോളിംഗിനായി വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാഴാഴ്ച തന്നെ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നു. സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിച്ചിരുന്നു. ഇന്ന് തെളിഞ്ഞ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ പോളിങ് ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.