തൃശൂരില്‍ വാന്‍ വെള്ളക്കെട്ടിൽ വീണ് ഏഴ് മരണം
text_fieldsതൃശൂര്‍: പുതുക്കാട് നന്തിക്കരയില്‍ വാന്‍ വെള്ളക്കെട്ടിലേക്കു മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. മരിച്ചവരില്‍ നാല് പുരുഷന്‍മാരും രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരി പുതുശ്ശേരിക്കുളം വീട്ടില്‍ ഇസ്മയിൽ, ഭാര്യ ഹവ്വാ ഉമ്മ, മകന്‍ ഇസ്ഹാഖ്, ഇസ്ഹാഖിന്‍െറ ഭാര്യ ഹഫ്സത്ത്, ഇവരുടെ മക്കള്‍ ഇര്‍ഫാന, ഇസ്ഹാഖിന്‍െറ ഭാര്യാ സഹോദരന്‍ മന്‍സൂര്‍, ഡ്രൈവ്രര്‍ കൃഷ്ണപ്രസാദ് എന്നിവരാണ് മരിച്ചത്. ഇസ്ഹാഖിന്‍െറ മറ്റൊരു മകന്‍ ഹിജാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.50 ഓടെയായിരുന്നു അപകടം. ഖത്തറിൽ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിയ ഇസ്ഹാഖിനെ കൊണ്ടു വരാൻ പോയി പാലക്കാട്ടേക്ക് മടങ്ങവേയാണ് അപകടം. നന്തിക്കരയില്‍ ദേശീയപാതക്കടുത്ത് മണ്ണെടുത്തുണ്ടായ വലിയ കുഴിയിലേക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോ വാഹനം വീണത്. വാഹനം പൂര്‍ണമായും വെള്ളവും ചെളിയും നിറഞ്ഞ കുഴിയില്‍ താഴ്ന്നിരുന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൃഷ്ണപ്രസാദിൻറെ മൃതദേഹം 10 മണിക്ക് ശേഷമാണ് വെള്ളക്കെട്ടിൽ നിന്നും പുറത്തെടുക്കാനായത്. 12 മണിയോടെയാണ് ഇസ്മയിലിൻറെ മൃതദേഹം കണ്ടെത്തിയത്.

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവരുടെ പിറകിലുണ്ടായിരുന്ന ലോറിക്കാരാണ് അപകടം വിവരം പൊലിസ് സ്റ്റേഷനില്‍ അറിയിച്ചത്. ആദ്യം പുറത്തെടുത്ത ഹിജാസിന്‍്റെ ജീവന്‍ മാത്രമാണ് രക്ഷിക്കാനായത്. മൃതദേഹങ്ങള്‍ പുതുക്കാട് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.