Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനം ഏൽപ്പിച്ചത് വി.എസ് അല്ല -വെള്ളാപ്പള്ളി

text_fields
bookmark_border

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറമെന്ന വി.എസ് അച്യുതാനന്ദൻെറ ആവശ്യത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. ജനറൽ സെക്രട്ടറി സ്ഥാനം വി.എസ് ഏൽപ്പിച്ചതല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്നോട് രാജിവെക്കാൻ പറ‍യുന്നതിന് മുമ്പ് വി.എസ് പ്രതിപക്ഷനേതാവ് സ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രാജിവെച്ച് രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് വെള്ളാപ്പള്ളി അവശ്യപ്പെട്ടു. വി.എസിൻെറ മകനെ പ്രൊസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ ശിപാർശ വന്നിരുന്നു. അധികാരത്തിലിരിക്കുമ്പോൾ മകന് വേണ്ടി വി.എസ് പ്രവർത്തിച്ചു എന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കേരളത്തിൽ ബി.ജെ.പിയുമായി ഉണ്ടാക്കിയ സഖ്യം ഒരു പ്ലസ് ആണ്. ഈ സഖ്യത്തിൽ നിരവധി സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ സാധിച്ചു. രാഷ്ട്രീയപാർട്ടിയുണ്ടാക്കുമെന്ന നിലപാടുമായി മുന്നോട്ടുപോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story