അപകടകാരികളായ നായകളെ കൊല്ലാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവു നായകളെ തദ്ദേശസ്ഥാപനങ്ങൾക്ക് പിടികൂടാമെന്ന് ഹൈകോടതി. തെരുവുനായ ശല്യത്തിനെതിരെയുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ തെരുവുനായകളുടെ ശല്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരും മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. ഇതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. നായകളെ പിടികൂടുമ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളും നിബന്ധനകളും സര്‍ക്കാരും സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
നായകളെ പിടികൂടാനും അവയെ പരിപാലിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മോശം ആരോഗ്യാവസ്ഥയിലുള്ള നായ്ക്കളെ തദ്ദേശ സ്ഥാപനങ്ങൾക്കു കൊല്ലാം. കേന്ദ്ര മൃഗപ്രജനന നിയമത്തിലെ 7, 8, 9 വകുപ്പുകൾ നടപ്പാക്കണം. ഈ വകുപ്പുകൾ പ്രകാരം പേയ് പിടിച്ച തെരുവു നായ്ക്കളെ കൊല്ലാം. നായകൾക്ക് ഷെൽട്ടറുകളും. ഇവയെ കൊണ്ടു പോകാൻ വാഹനങ്ങളും ഒരുക്കണം. മാരകമായ രോഗം വന്ന നായകളെയും പരുക്കേറ്റവയേയും കൊല്ലാമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.