Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാര്‍...

സംഘ്പരിവാര്‍ ആക്ഷേപങ്ങള്‍ക്ക് ദീപ നിശാന്തിന്‍െറ മറുപടി

text_fields
bookmark_border

തൃശൂര്‍: തന്‍െറ വിദ്യാഭ്യാസയോഗ്യത ചോദ്യം ചെയ്ത് സംഘ്പരിവാര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിശാന്ത്. കോളജിലെ ബീഫ് ഫെസ്റ്റിനെ ഫേസ്ബുക് പോസ്റ്റിലൂടെ അനുകൂലിച്ച് വിവാദത്തിലായ ദീപ ഫേസ്ബുക്കിലൂടെ തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്. തനിക്ക് യു.ജി.സി -നെറ്റ് യോഗ്യതയില്ളെന്ന് പറഞ്ഞവര്‍ക്ക് കാണാന്‍ സര്‍ട്ടിഫിക്കറ്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.  
2003ല്‍ ഒന്നാം റാങ്കോടെ എം.എ ജയിച്ചതിന്‍െറ സര്‍ട്ടിഫിക്കറ്റും മറുപടിക്കൊപ്പം പോസ്റ്റ് ചെയ്തു. വിവിധ കോളജുകളിലെ അധ്യാപന പരിചയം, ചില പുസ്തകങ്ങള്‍, അംഗീകൃത ജേണലുകളില്‍ വന്ന ലേഖനങ്ങള്‍, അവാര്‍ഡുകള്‍ എന്നിവ അധികയോഗ്യതകളായി പരിഗണിച്ചിട്ടുണ്ടാകാമെന്ന് ദീപ പറയുന്നു. കോളജ് അധ്യാപകര്‍ക്ക് പിഎച്ച്.ഡി അധിക യോഗ്യതയാണെന്നാണ് തന്‍െറ അറിവ്. ഇന്‍റര്‍വ്യൂ സമയത്ത് പിഎച്ച്.ഡിക്ക് ചേര്‍ന്നിട്ട് രണ്ടു വര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. സൗകര്യപ്പെട്ടാലേ പൂര്‍ത്തിയാക്കൂ. പേരിന് മുന്നില്‍ ഡോക്ടര്‍ ബിരുദം ചേര്‍ത്താല്‍ മഹത്വം ആകാശത്തോളം ഉയരുമെന്ന് കരുതുന്നില്ല. കൈക്കൂലി കൊടുത്താണ് ജോലി വാങ്ങിയതെന്ന് ആരോപിക്കുന്നവര്‍ കൈക്കൂലി വേണ്ടുവോളം കൊടുത്ത ബോര്‍ഡിന്‍െറ പൊന്നോമനപ്പുത്രിക്ക് ഇന്‍റര്‍വ്യൂവിന് ലഭിച്ച മാര്‍ക്ക് അന്വേഷിക്കണമെന്നും ദീപ പറയുന്നു.
ഒക്ടോബര്‍ ഒന്നിനാണ് കോളജില്‍ എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതോടെ സംഘര്‍ഷമായി. തുടര്‍ന്നാണ് ഇക്കാര്യങ്ങളുയര്‍ത്തി ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അന്ന് സംഘ്പരിവാര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കാണ് ഇപ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.

 

ഇത്തരമൊരു പോസ്റ്റ് ഇടണമെന്ന് കരുതിയതല്ല.ചിലതൊക്കെ അർഹിക്കുന്നത് പരിപൂർണ്ണ അവഗണന മാത്രമാണെന്ന് അറിയാഞ്ഞിട്ടുമല്ല. എങ്കിലു...

Posted by Deepa Nisanth on Monday, November 2, 2015
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepanisanth
Next Story