തദ്ദേശം രണ്ടാംഘട്ടം കലാശം ആവേശകരം; നാളെ ബൂത്തിലേക്ക്
text_fields12651 വാര്‍ഡുകളില്‍ 44388 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണത്തിന് ഇന്നലെ വൈകീട്ട് തിരശ്ശീലവീണു. ഇന്ന് നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളും 55 മുനിസിപ്പാലിറ്റികളും 89 ബ്ളോക്കുകളുമാണ് രണ്ടാം ഘട്ടത്തില്‍. പുതുതായി രൂപവത്കരിച്ച 14 മുനിസിപ്പാലിറ്റികളും ഉള്‍പ്പെടുന്നു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്; 8693 പേര്‍. ശക്തമായ സുരക്ഷാസംവിധാനമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഒരുക്കുന്നത്.
19328 പോളിങ് സ്റ്റേഷനുകളിലായി 40000 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിക്കുക.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.