ഡിസംബര്‍ രണ്ടിന് ബാങ്ക് പണിമുടക്ക്; അസോസിയേറ്റ് ബാങ്കുകളില്‍ രണ്ടുദിവസം
text_fieldsതിരുവനന്തപുരം: ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളില്‍ ദേശവ്യാപക പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ അറിയിച്ചു. ഡിസംബര്‍ രണ്ടിന് എല്ലാ ബാങ്കുകളും ദേശീയ പണിമുടക്കിന് തീരുമാനിച്ചതായും ഇവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഉഭയകക്ഷി ധാരണ ലംഘിച്ച് ഏകാധിപത്യപരമായി സേവന വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കുന്ന എസ്.ബി.ഐ നയങ്ങള്‍ക്കെതിരെയാണ് സമരം. എസ്.ബി.ടി അടക്കം അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക,സ്വീപ്പര്‍-പ്യൂണ്‍ തസ്തികകള്‍ നിലനിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നവംബര്‍ നാലിന് പ്രതിഷേധ പ്രകടനം, 17ന് കരിദിനം, 24ന് എസ്.ബി.ടി ആസ്ഥാനത്തിനുമുന്നില്‍ 12 മണിക്കൂര്‍ ധര്‍ണ, 30ന് പ്രതിഷേധ റാലികള്‍ എന്നിവയും നടത്തുമെന്ന് ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.