Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തളിപ്പറമ്പില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
text_fieldsbookmark_border
തളിപ്പറമ്പ്: സി.പി.എം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. തളിപ്പറമ്പ് സൗത് ലോക്കല്‍ കമ്മിറ്റിയംഗവും ഓട്ടോ തൊഴിലാളി യൂനിയന്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമായ തൃച്ചംബരത്തെ പട്ടേരി രമേശനാണ് (51) വെട്ടേറ്റത്. ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ചുകൊണ്ടുപോയി ഫാറൂഖ് നഗറിലെ വാട്ടര്‍ ടാങ്കിനു സമീപം വെച്ച് വെട്ടുകയായിരുന്നുവത്രെ. വൈകീട്ട് 6.20ഓടെ രക്തത്തില്‍ കുളിച്ചുകിടന്ന രമേശനെ സമീപത്ത് ഫുട്ബാള്‍ കളിക്കാന്‍ എത്തിയവരാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.
നിരവധി വെട്ടേറ്റ ഇയാളുടെ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷക്കും വെട്ടേറ്റ പാടുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി പ്രവര്‍ത്തകര്‍ രമേശനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു.
Next Story