Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഫഷനല്‍...

പ്രഫഷനല്‍ ഗ്രൂപ്പുകളുടെ പരിപാടിക്ക് കോളജ് ഓഡിറ്റോറിയം നല്‍കരുതെന്ന് വീണ്ടും ഹൈകോടതി

text_fields
bookmark_border


കൊച്ചി: പുറത്തുനിന്നുള്ള പ്രഫഷനല്‍ ഗ്രൂപ്പുകളുടെ പരിപാടി നടത്താന്‍ കോളജ് ഓഡിറ്റോറിയം അനുവദിക്കരുതെന്ന് വീണ്ടും ഹൈകോടതി. വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ക്കു മാത്രമേ കലാലയങ്ങളിലെ ഓഡിറ്റോറിയം ഉപയോഗിക്കാവൂവെന്നും മറ്റുള്ളവരുടെ പരിപാടി ഇവിടെ അനുവദിക്കാനാവില്ളെന്നും ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി. കോളജുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 2014ല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവരുടെ ഒത്തുചേരലിന് ഓഡിറ്റോറിയം വിട്ടുനല്‍കാത്തത് ചോദ്യംചെയ്ത് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ്  ഉത്തരവ്. കാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനം പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കലാപരിപാടി അവതരിപ്പിക്കാന്‍ കാമ്പസിനകത്ത് അവസരം നല്‍കരുതെന്നും ഒക്ടോബര്‍ 20ന് ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോളജുകളിലെ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് പ്രഫഷനല്‍ സംഘങ്ങള്‍ക്ക് കലാപരിപാടി നടത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. നാല് ലക്ഷം മുടക്കി ചലച്ചിത്ര പിന്നണി ഗായകന്‍െറ സംഗീതവിരുന്ന് ഏര്‍പ്പെടുത്തിയ ഡോക്ടര്‍മാര്‍ക്ക് അല്‍പം കൂടി പണം മുടക്കിയാല്‍ ഒത്തുചേരല്‍ പരിപാടി നടത്താന്‍ മറ്റൊരുവേദി കണ്ടത്തൊവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
Next Story