സര്‍ക്കാര്‍ ശമ്പളം ഇ-കുബേര്‍ വഴി
text_fields
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം റിസര്‍വ് ബാങ്കിന്‍െറ (ആര്‍.ബി.ഐ) ഇ-കുബേര്‍ സംവിധാനത്തില്‍.
ട്രഷറി ഇടപാടുകള്‍ ഇന്‍റര്‍നെറ്റ് വഴി നടത്താവുന്ന ഇ-ട്രഷറി നേരത്തേ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇതിനെ ആര്‍.ബി.ഐയുടെ പോര്‍ട്ടല്‍ ഇ-കുബേറുമായി സംയോജിപ്പിച്ചാണ് പുതിയ സംവിധാനമൊരുക്കിയത്. ആര്‍.ബി.ഐ നടപ്പാക്കിയ കോ-ബാങ്കിങ് സംവിധാനമാണ് കുബേര്‍. ഇതുവഴി ഗസറ്റഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കി. കേരളപ്പിറവി ദിനത്തില്‍ പൈലറ്റ് ടെസ്റ്റിങ് പ്രവര്‍ത്തനം തുടങ്ങി. നേരത്തേ ഇ-ട്രഷറി സംവിധാനം വഴി 24 മണിക്കൂറും ഇടപാടുകള്‍ നടത്തിയിരുന്നു. പുതിയ സംവിധാനത്തിലും ഇത് സാധ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.