വിജിലന്‍സ് കേസെന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട: വി.എസ്
text_fieldsതിരുവനന്തപുരം: മകനെതിരെ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി തന്നെ പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതുകാട്ടി ഉമ്മന്‍ചാണ്ടിയുടേയും മാണിയുടേയും മറ്റും കൊടിയ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും വി എസ് പറഞ്ഞു. 2001 ല്‍ കയര്‍ഫെഡ് എം.ഡി സ്ഥാനം ഒഴിഞ്ഞ ശേഷം പതിനഞ്ച് കൊല്ലത്തിനിടയില്‍ മുഖ്യമന്ത്രിമാരായിരുന്ന ഏ കെ ആന്‍്റണിയും ഉമ്മന്‍ചാണ്ടിയും പല തവണ അന്വേഷിച്ച് കഴമ്പില്ളെന്നു കണ്ടത്തെിയ കേസാണ് ഇപ്പോള്‍ അധികാരമൊഴിയാന്‍ കഷ്ടിച്ച് ആറുമാസം മാത്രം ബാക്കി നില്‍ക്കെ, വീണ്ടും തെരഞ്ഞെടുപ്പിന്‍്റെ തൊട്ടു തലേന്നാള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ കണ്ടത്തൊന്‍ കഴിയാതിരുന്ന കാര്യങ്ങള്‍, അഴിമതിക്കു കുപ്രസിദ്ധി നേടിയ ഒരു ഡിവൈഎസ്പിയുടെ പേരില്‍ റിപ്പോര്‍ട്ടാക്കി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ചോര്‍ത്തി നല്‍കി ജനങ്ങളെ കബളിപ്പിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെയും മലയാള മനോരമയുടെയും കുറുക്കന്‍ കൗശലം ജനങ്ങള്‍ പുച്ഛിച്ചു തള്ളും. ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും ഏതു തരത്തിലുമുള്ള എന്തന്വേഷണവും നടത്തിക്കോട്ടെ. തനിക്ക് അതില്‍ ഒരു ഭയപ്പാടുമില്ല.
കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍്റിന്‍്റെ കാലത്ത്് മുഖ്യമന്ത്രിയായിരുന്ന അധികാര ദുര്‍വിനിയോഗം നടത്തി എന്നാരോപിച്ച് തനിക്കെതിരെ നിരവധി കേസുകള്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയും മനോരമയും ചേര്‍ന്ന് ശ്രമിച്ചു. ഭൂമിദാനം, ഡാറ്റാ സെന്‍്റര്‍ കൈമാറ്റം, ഐസിടി അക്കാദമി നിയമനം, ഇന്‍ഫോ പാര്‍ക്ക് സിഇഒ നിയമനം എന്നിങ്ങനെ പല കേസുകളും സൃഷ്ടിച്ചു. എന്നാല്‍ ഇവയെല്ലാം നനഞ്ഞ പടക്കങ്ങള്‍ പോലെ ചീറ്റിപ്പോയി. ഈ കേസുകളിലൊന്നില്‍പ്പോലും നിയമപരമായി എഫ് ഐആര്‍ ഇടാന്‍ പോലും കഴിഞ്ഞില്ല. ഇപ്പോള്‍ പാമോയില്‍ അഴിമതിക്കേസിലും, സോളാര്‍ അഴിമതിക്കേസിലും, ബാര്‍ക്കോഴ കേസിലുമൊക്കെ മുങ്ങിത്താണ് ചീഞ്ഞുനാറി ഊര്‍ധശ്വാസം വലിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അല്‍പ്പം ജീവവായു നല്‍കാനാകുമോ എന്ന അന്വേഷണത്തിന്‍്റെ ഭാഗമായാണ് ഇരുപതു വര്‍ഷം മുമ്പുള്ള ഒരു കാര്യം കുത്തിപ്പൊക്കിക്കൊണ്ടുവന്നിരിക്കുന്നത്. ഇത് ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമെന്നും വി എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.