Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുവിക്കരയിലേതിനേക്കാൾ തിളക്കമാർന്ന വിജയം കൈവരിക്കും: എ.കെ.ആൻറണി

text_fields
bookmark_border

തിരുവനന്തപുരം: യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിൽ അരുവിക്കരയിലേതിനേക്കാൾ തിളക്കമാർന്ന വിജയം കൈവരിക്കാനാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആൻറണി. സർക്കാരിന്‍റെ നയങ്ങൾ മൂലം യു.ഡി.എഫിന് ജനങ്ങൾക്കിടയിലെ പിന്തുണ വർധിച്ചിരിക്കുകയാണ്. സർക്കാരിന്‍റെ കരുണയുടേയും നന്മയുടേയും മുഖങ്ങൾ ജനമനസുകളെ സ്വാധീനിച്ചിട്ടുണ്ട്.

വടക്കേയിന്ത്യയിലെ ഭയാനകമായ വാർത്തകൾ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെതിരായ അമർഷം രേഖപ്പെടുത്താനുള്ള അവസരമായി ജനങ്ങൾ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിന്‍റെ ജനകീയാടിത്തറ പൂർണമായും നഷ്ടപ്പെട്ടതായി ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. ബി.ജെ.പിക്ക്് മൂന്നാംസ്ഥാനം മാത്രമേ കൈവരിക്കാൻ കഴിയുകയുള്ളൂ എന്നും  എ.കെ.ആൻറണി പറഞ്ഞു.

തിരുവനന്തപുരത്ത് വോട്ടുചെയ്യാനെത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ എലിസബത്തും കോൺഗ്രസ് നേതാവ് എം.എം ഹസനുമുണ്ടായിരുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story