Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫിന്‍റെ തകർച്ചക്ക് ആക്കം കൂടും: കോടിയേരി; ഉമ്മൻചാണ്ടി സർക്കാരിന്‍റെ നന്മകൾ ചർച്ചാവിഷയം:ഷിബു ബേബി ജോൺ

text_fields
bookmark_border

കണ്ണൂർ/കൊല്ലം: ഈ തെരഞ്ഞെടുപ്പോടെ യു.ഡി.എഫിന്‍റെ തകർച്ചക്ക് ആക്കം കൂടുമെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തലശേരിയിൽ വോട്ടു ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അരുവിക്കര ആവർത്തിക്കുമെന്നാണ് യു.ഡി.എഫുകാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ചക്ക വീണപ്പോൾ ചത്ത മുയലിനെപ്പോലെയാണ് അരുവിക്കരയിലെ യു.ഡി.എഫിന്‍റെ വിജയം. എല്ലായ്പ്പോഴും ചക്ക വീണ് മുയൽ ചാവുകയില്ല. അഞ്ച് വർഷം കൂടുമ്പോൾ ഓരോ മുന്നണികളെയും വിജയിപ്പിക്കുക എന്നതാണ് കേരളത്തിലെ വോട്ടർമാരുടെ രീതി. ഇത്തവണ ഈ രീതിക്ക് മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന ഭയാശങ്കകളുയർത്തുന്ന അവസ്ഥയും ഉമ്മൻചാണ്ടി സർക്കാരിന്‍റെ നന്മകളുമാണ് ഈ തെരഞ്ഞെടുപ്പിൽ മുഖ്യമായും ചർച്ച വിഷയമായതെന്ന് ആർ.എസ്.പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോൺ പറഞ്ഞു.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story