ബാര്‍കോഴ: അപ്പീല്‍പോകാന്‍ വി.എസിന്‍െറ വെല്ലുവിളി
text_fieldsതിരുവനന്തപുരം: വിജിലന്‍സ്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അപ്പീല്‍ പോകില്ളെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത്. രാജിയുമില്ല, അപ്പീലുമില്ല എന്നത് ആണും പെണ്ണുംകെട്ട സമീപനമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഇത്രയും വൃത്തികെട്ട നടപടി ഉണ്ടാകുന്നതില്‍ അദ്ഭുതമില്ളെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
എന്ത് അപമാനം സഹിച്ചും ഭരണത്തില്‍ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. വി.എം. സുധീരന്‍ പറഞ്ഞത്, ജനകീയ കോടതി തീരുമാനിക്കട്ടേയെന്നാണ്. തൊണ്ടിമുതലുമായി കള്ളനെ പിടിച്ചാല്‍ നാട്ടുകാര്‍ എന്താണ് ചെയ്യുകയെന്ന് നന്നായി അറിയാവുന്ന ആളാണ് സുധീരന്‍. നാട്ടുകാര്‍ കൈകാര്യം ചെയ്യട്ടേയെന്ന് പറഞ്ഞ് കൈകഴുകുന്ന തരത്തിലേക്ക് കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െയും രാഷ്ട്രീയം അധ$പതിച്ചതായും വി.എസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് അശോക് ഭൂഷണിന്‍െറ നേതൃത്വത്തിലെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ തള്ളിയതിനെ വിജിലന്‍സ് കോടതി ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കണമെന്നാണ് ഹൈകോടതി നിര്‍ദേശിച്ചത്. നിയമപ്രകാരവും സുപ്രീംകോടതിയുടെ വിവിധ ഉത്തരവുകള്‍ പ്രകാരവും മാത്രമേ പ്രവര്‍ത്തിക്കാവൂയെന്നും ബാഹ്യ ഉപദേശങ്ങള്‍ക്ക് വഴങ്ങാന്‍ പാടില്ളെന്നുമായിരുന്നു നിര്‍ദേശം. വിന്‍സന്‍ എം. പോള്‍ മുഖ്യമന്ത്രിയുടെയും കെ.എം. മാണിയുടെയും നിര്‍ബന്ധത്തിനുവഴങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി കള്ളപ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയും മത്സരിക്കുകയണ്. പൂര്‍ണമായും നിയമത്തിന്‍െറ പരിധിയില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്നാണ് വിന്‍സന്‍ എം. പോള്‍ കോടതിവിധിയോട് പ്രതികരിച്ചത്. എന്നാല്‍, കോടതിഉത്തരവ് വ്യക്തമാക്കുന്നത് മറ്റൊന്നാണ്. രണ്ട് സ്വകാര്യ അഭിഭാഷകരില്‍ നിന്ന് മാണിയെ കുറ്റമുക്തമാക്കുന്ന നിയമോപദേശം വാങ്ങിയതായി വിന്‍സന്‍ എം. പോള്‍ സ്ക്രൂട്ടിനി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതാകട്ടെ, മാണിയുടെ കീഴുദ്യോഗസ്ഥരായ സുപ്രീംകോടതിയിലെ സര്‍ക്കാറിന്‍െറ സ്റ്റാന്‍ഡിങ് കോണ്‍സല്‍ വഴിയാണെന്നും വ്യക്തമാക്കുന്നു. കൈക്കൂലി ചോദിച്ച് വാങ്ങിയതിന് തെളിവില്ളെന്ന മാണിയുടെ പ്രതിരോധം ശുദ്ധ അസംബന്ധമാണ്. കൈക്കൂലി വാങ്ങിയതിന്‍െറ എല്ലാ സാഹചര്യതെളിവുകളും ഇതിനാധാരമായ സുപ്രീംകോടതി വിധികളും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമവിധേയമല്ലാതെ പ്രവര്‍ത്തിച്ച വിജിലന്‍സിനെ വിമര്‍ശിച്ച കോടതിവിധി മൂലം വിജിലന്‍സിന്‍െറ പ്രവര്‍ത്തനം താറുമാറായെന്ന് പ്രചരിപ്പിക്കുന്ന യു.ഡി.എഫ് നേതാക്കള്‍ ജനങ്ങളെ മണ്ടന്മാരാക്കുകയാണെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.