Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യോമസേന ഉദ്യോഗസ്ഥന്‍െറ അറസ്റ്റ്: നിഗൂഢത നീക്കണമെന്ന് ബന്ധുക്കള്‍
text_fieldsbookmark_border
കൊണ്ടോട്ടി: സൈനിക രഹസ്യങ്ങള്‍ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ വ്യോമസേന ഉദ്യോഗസ്ഥനായ സിയാംകണ്ടം സ്വദേശി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നിലെ നിഗൂഢത നീക്കണമെന്ന് ബന്ധുക്കള്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹം വീട്ടില്‍ വന്ന് മടങ്ങിയത്. ലീഡിങ് എയര്‍മാനായ രഞ്ജിത് ഒരു മാസമായി കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. തുടര്‍ന്ന് കുടുംബം പഞ്ചാബുമായി ബന്ധപ്പെട്ടപ്പോള്‍ പരിശീലനത്തിലാണെന്നായിരുന്നു മറുപടി. പരിശീലനത്തിന് പോയാല്‍ ദിവസങ്ങളോളം വീടുമായി ബന്ധപ്പെടാറില്ളെന്ന് സഹോദരീ ഭര്‍ത്താവ് ഹരീഷ് പറഞ്ഞു. പണത്തിനുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്ത കുടുംബവും നാട്ടുകാരും വിശ്വസിക്കുന്നില്ല. രഞ്ജിത് ഒരിക്കലും മന$പൂര്‍വം ഇക്കാര്യം ചെയ്യില്ളെന്നും വാര്‍ത്ത കേട്ടതോടെ കുടുംബം തളര്‍ന്നിരിക്കുകയാണെന്നും ഹരീഷ് പറഞ്ഞു.
Next Story
