രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം സോണിയ നിര്‍വഹിച്ചു
text_fieldsകോട്ടയം: കോട്ടയം പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ പത്നിയുമായ സോണിയ ഗാന്ധി നിര്‍വഹിച്ചു. 1991ല്‍ രാജീവ് ഗാന്ധിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ ആദ്യ സ്ഥാപനം ആണിത്. കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിരവധി തവണ തീരുമാനിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ മാറ്റിവെക്കപ്പെടുകയായിരുന്നു.
രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനം എന്ന നിലയില്‍ അദ്ദേഹത്തിന്റെ പത്നിയെക്കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാട്ടി പാമ്പാടിയിലെ പരിപാടിക്കെതിരെ ബി.ജെ.പി രംഗത്തുവന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് ചടങ്ങ് നടന്നത്.
