ശിവഗിരി തീര്‍ഥാടനം ഇന്ന് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും
text_fieldsവര്‍ക്കല: 83ാമത് ശിവഗിരി തീര്‍ഥാടനം ബുധനാഴ്ച ആരംഭിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. 9.30ന് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സോണിയ ഗാന്ധി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും.
രാവിലെ ഒമ്പതിന് സോണിയ ഗാന്ധി പാപനാശം ഹെലിപാഡിലിറങ്ങും. ശിവഗിരി മഠത്തിലെ സ്വാമിമാരും വര്‍ക്കല കഹാര്‍ എം.എല്‍.എ, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം കനത്ത പൊലീസില്‍ കാവലിലാണ് ശിവഗിരിയിലത്തെുക. ശിവഗിരി മഠം ഗെസ്റ്റ് ഹൗസില്‍ ധര്‍മ സംഘം ട്രസ്റ്റ് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കും. ശ്രീനാരായണഗുരുവിന്‍െറ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമാണ് തീര്‍ഥാടന നഗരിയിലെ സമ്മേളന വേദിയില്‍ സോണിയ ഗാന്ധി എത്തുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷതവഹിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. ബാബു, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി, എം.എ. യൂസുഫലി, സുധീര്‍കുമാര്‍ ഷെട്ടി എന്നിവരും സംബന്ധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
