കരിപ്പൂരില്‍ 18 ലക്ഷത്തിന്‍െറ സ്വര്‍ണം പിടികൂടി
text_fieldsകരിപ്പൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 669 ഗ്രാം സ്വര്‍ണം പിടികൂടി. ഇലക്ട്രോണിക് കാര്‍ വാഷറിനകത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് യൂനിറ്റാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശി ബോവിക്കാനം അമ്മങ്ങോട് ലക്ഷംവീട്ടില്‍ അബ്ദുറഹ്മാനില്‍ (32) നിന്നാണ് സ്വര്‍ണം പിടിച്ചത്. എയര്‍ഇന്ത്യ എക്സ്പ്രസില്‍ ദുബൈയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരിലത്തെിയത്. രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജ് തുറന്ന് പരിശോധിക്കുകയായിരുന്നു.
ഇലക്ട്രോണിക് കാര്‍ വാഷറിനകത്ത് ഒളിപ്പിച്ച നിലയില്‍ 10 സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. 116 ഗ്രാം വീതം തൂക്കമുള്ളവയായിരുന്നു ബിസ്കറ്റുകള്‍. ദുബൈയില്‍ വീട്ടുജോലിക്കാരനായിരുന്ന ഇയാളെ സ്വര്‍ണക്കടത്തിനായി കള്ളക്കടത്ത് സംഘം കണ്ടത്തെുകയായിരുന്നെന്ന് കസ്റ്റംസ് പറഞ്ഞു. 20,000 രൂപയും വിമാന ടിക്കറ്റുമാണ് നല്‍കാമെന്ന് പറഞ്ഞിരുന്നത്.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ എസ്. ശിവപ്രസാദിന്‍െറ നേതൃത്വത്തില്‍ അസി. കമീഷണര്‍മാരായ സി.പി.എം. അബ്ദുല്‍ റഷീദ്, ഡി.എന്‍. പന്ത്, സൂപ്രണ്ടുമാരായ സി. ധനലക്ഷ്മി, കെ.പി. സജീവ്, ഇന്‍റലിജന്‍സ് ഓഫിസര്‍മാരായ അശോക് കുമാര്‍, കൗസ്തുഭ് കുമാര്‍, അഭിജിത്ത് കുമാര്‍, കപില്‍ദേവ് സുരിയ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
