അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
text_fieldsപത്തനംതിട്ട: നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കൈപ്പട്ടൂര്‍ സെന്‍റ് ഗ്രിഗോറിയസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ തുമ്പമണ്‍ നെടുവേലില്‍ പരേതനായ എബ്രഹാം ഫിലിപ്പിന്‍െറ മകന്‍ നോയല്‍ എബ്രഹാം ഫിലിപ്പ് (17), കൊടുമണ്‍ ഈസ്റ്റ് ചക്കാലമുക്ക് വൈഷ്ണവില്‍ എ.കെ. സുരേഷിന്‍െറ മകന്‍ ജിഷ്ണു സുരേഷ് (17)എന്നിവരാണ് അച്ചന്‍കോവിലാറിന്‍െറ കൈപ്പട്ടൂര്‍ കുരുമ്പേലി കടവില്‍ മുങ്ങിമരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹപാഠികളായ ജയിസണ്‍ ഫിലിപ്പ്, അജോയി എന്നിവര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് നാലുപേരും കൈപ്പട്ടൂര്‍ ജങ്ഷന് സമീപമുള്ള ബാര്‍ബര്‍ ഷോപ്പില്‍നിന്ന് മുടിവെട്ടിയ ശേഷം കുളിക്കാന്‍ കടവില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാരും പത്തനംതിട്ടയില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വൈകീട്ട് 3.30ന് കടവിനു സമീപത്ത് കയത്തിലെ ചളിയില്‍ പൂണ്ടുകിടന്ന ജിഷ്ണുവിനെയാണ് ആദ്യം കണ്ടത്തെിയത്. ജിഷ്ണുവിന്‍െറ ശരീരത്തില്‍ ചെറിയ ചലനം കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. 3.50ഓടെ നോയലിനെ കണ്ടെടുത്തപ്പോള്‍ മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിഷ്ണുവിന്‍െറ പിതാവ് സൈനികനായ സുരേഷ് ഊട്ടിയില്‍ പരിശീലനത്തിലാണ്. മാതാവ്: വിജയശ്രീ. ഇളയ സഹോദരി ജ്യോതി കൊടുമണ്‍ എം.ജി.എം സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. സുമയാണ് നോയലിന്‍െറ മാതാവ്. സഹോദരി: നീന ബംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
