Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കിന്
text_fieldsbookmark_border
കൊച്ചി: സേവന വേതന വ്യവസ്ഥകള്‍ കമ്പനികള്‍ വെട്ടിക്കുറക്കുന്നതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ടാക്സി സര്‍വിസുകളായ യൂബര്‍, ഒല എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത ടാക്സി തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടാക്സി സര്‍വിസ് ആരംഭിച്ച സമയത്ത് ആകര്‍ഷകമായ വേതന വ്യവസ്ഥകള്‍ തൊഴിലാളികള്‍ക്ക് നല്‍കുകയും ഇപ്പോള്‍ അതില്‍നിന്ന് പിന്മാറുകയുമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. സ്ഥിരം സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story