Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്‍ഡോസള്‍ഫാന്‍: വി.എസിന്‍െറ നേതൃത്വത്തില്‍ പട്ടിണിസമരം

text_fields
bookmark_border
എന്‍ഡോസള്‍ഫാന്‍: വി.എസിന്‍െറ  നേതൃത്വത്തില്‍ പട്ടിണിസമരം
cancel


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍  മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ജനുവരി 26നാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ദുരിതബാധിതരുടെ മാതാക്കള്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്നെടുത്ത ഒരു തീരുമാനം പോലും നടപ്പാക്കാനായിട്ടില്ല.മന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളും  നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി വീണ്ടും സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വി.എസ് അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story