കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ കോഴ നിയമനമെന്ന് വി. മുരളീധരന്‍
text_fields
തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി മന്ത്രി വി.എസ്. ശിവകുമാറിന്‍െറ പങ്കാളിത്തത്തോടെ ലക്ഷങ്ങള്‍ കോഴ വാങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം നടത്തിയെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ 109 ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയിലാണ് അഴിമതി നടന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2014 മാര്‍ച്ച് മൂന്നിനാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപവത്കരിച്ച് വിജ്ഞാപനത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്. മാര്‍ച്ച് ഒന്നിനാണ് ആദ്യഘട്ട നിയമനം നടന്നത്. കൊച്ചിന്‍ ദേവസ്വം എംപ്ളോയീസ് കോണ്‍ഗ്രസ് എന്ന സംഘടനയുടെ സംഭാവനാ രസീതില്‍ രണ്ടും മൂന്നും ലക്ഷം രൂപ നിയമനത്തിനായി വാങ്ങുകയായിരുന്നു. സംഭാവന നല്‍കിയവര്‍ക്ക് അടുത്ത ദിവസം തന്നെ നിയമനം നല്‍കിയ ഉത്തരവും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. നിയമനത്തിനായി കോഴ വാങ്ങിയതിന്‍െറ വിവരം അടങ്ങിയ രസീത് പുസ്തകം കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014 ഡിസംബറില്‍ എം. മുരളീധരനെന്ന എംപ്ളോയീസ് കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു. എന്നാല്‍ ഇതിന്‍െറ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിയമനങ്ങള്‍ മന്ത്രിയുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ മാത്രമല്ല, മറ്റു ദേവസ്വം ബോര്‍ഡുകളിലും ഇത്തരത്തിലാണ് നിയമനം നടക്കുന്നത്. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം.
അഴിമതിക്ക് നേതൃത്വം നല്‍കുന്ന മന്ത്രിയെ ഒരു നിമിഷം തുടരാന്‍ അനുവദിക്കരുത്. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍െറ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
