Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണൻ
text_fieldsbookmark_border
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും താനുമായി നടത്തിയ ബിസിനസ് സംബന്ധിച്ച രേഖകൾ സോളാർ കമീഷന് മുന്നിൽ ഹാജരാക്കുമെന്ന് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. തന്നെ കള്ളനെന്നും കൊലപാതകിയെന്നും വിളിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായി അവകാശമില്ല. താൻ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും സോളാർ കമീഷന് മുന്നിൽ ഹാജരാകേണ്ടി വരുമെന്നും ബിജു പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയിലേക്കു കൊണ്ടു വന്നപ്പോഴാണ് ബിജു രാധാകൃഷ്ണൻ മാധ്യമങ്ങളോട് ഇക്കാര്യം പ്രതികരിച്ചത്.
ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടട്ടെ. കള്ളനും കൊലപാതകിയും ആരാണെന്ന് അപ്പോഴറിയാമെന്നും ബിജു കൂട്ടിച്ചേർത്തു.
Next Story
