ശബരിമലയില്‍ മണ്ഡലപൂജയുടെ പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങള്‍
text_fieldsശബരിമല: തങ്കയങ്കി ചാര്‍ത്തി പൊന്‍പ്രഭ ചൊരിഞ്ഞ അയ്യപ്പസ്വാമിക്ക് ശരണാരവങ്ങളുടെ അകമ്പടിയില്‍ മണ്ഡലപൂജ. പൊന്നില്‍ കുളിച്ച അയ്യനെവണങ്ങിയ നിര്‍വൃതിയുമായി ഭക്തര്‍ മലയിറങ്ങി. മണ്ഡലകാല പൂജകള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച നട അടച്ചു. മകരവിളക്കുമഹോത്സവത്തിനായി 30ന് നടതുറക്കും.
ഞായറാഴ്ച രാവിലെ ആരംഭിച്ച മണ്ഡലപൂജ ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നേതൃതം നല്‍കി.
രാവിലെ 10 മണിയോടെ കലശത്തോടെയും കളഭാഭിഷേകത്തോടെയുമാണ് മണ്ഡല പൂജയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. കിഴക്കെ മണ്ഡപത്തില്‍ തന്ത്രി മഹേഷ് മോഹനരരുടെ നേതൃത്വത്തില്‍ കളഭവും പൂജിച്ചു. തുടര്‍ന്ന് ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാജ്ഞനം ഒഴിഞ്ഞു. പിന്നീട് സോപാനത്തെ വലംവെച്ച് ശ്രീകോവിലില്‍ എത്തിച്ച കലശം മേല്‍ശാന്തി ഏറ്റുവാങ്ങി. ശേഷം പ്രസന്നപൂജക്കായി നട അടച്ചു. തുടര്‍ന്ന് തങ്കയങ്കി ചാര്‍ത്തി മംഗളാരതി ഉഴിഞ്ഞതോടെ മണ്ഡലപൂജ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.45ഓടെ നെയ്യഭിഷേക ചടങ്ങുകള്‍ അവസാനിപ്പിച്ചിരുന്നു.
വൈകീട്ട് 10ന് ഹരിവരാസനം പാടി നട അടച്ചതോടെ ഈ വര്‍ഷത്തെ മണ്ഡലപൂജക്ക് പരിസമാപ്തിയായി. 30ന് വൈകീട്ട് 5.30ന് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. ഞായറാഴ്ച രാത്രി ഏഴ് മുതല്‍ തീര്‍ഥാടകരെ പമ്പയില്‍നിന്ന് മലകയറാന്‍ അനുവദിച്ചില്ല. 30ന് രാവിലെ ഒമ്പത് മുതല്‍ പമ്പയില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിട്ടുതുടങ്ങും.
ലക്ഷങ്ങള്‍ക്ക് അന്നദാനമൊരുക്കിയ നിര്‍വൃതിയില്‍ അയ്യപ്പസേവാ സമാജം
ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനത്തെിയ ലക്ഷങ്ങള്‍ക്ക് അന്നദാനമൊരുക്കിയതിന്‍െറ നിര്‍വൃതിയിലാണ് അയ്യപ്പസേവാ സമാജം. പ്രതിദിനം 15,000 ത്തിനും 18,000ത്തിനുമിടയില്‍ ഭക്തരാണ് അയ്യപ്പസേവാസമാജത്തിന്‍െറ അന്നദാന കൗണ്ടറില്‍ ഭക്ഷണം കഴിക്കാനത്തെിയത്. മണ്ഡലപൂജക്കുശേഷം നടയടച്ചതിനാല്‍ ഇനി 30വരെ അന്നദാനമുണ്ടാവില്ല. മകരവിളക്കിന് നടതുറക്കുന്നതതോടെ വീണ്ടും സജീവമാകും. പുലര്‍ച്ചെ നാല് മുതല്‍ ആറ് വരെ ചുക്ക് കാപ്പി, ആറ് മുതല്‍ 10 വരെ പൊങ്കല്‍, ഇഡ്ഡലി, ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ ചോറ്, സാമ്പാര്‍, രസം, തോരന്‍ അടങ്ങിയ ഊണ്, വൈകീട്ട് 6.30 മുതല്‍ 10.30 വരെ ഉപ്പുമാവ് എന്നിവയാണ് സേവാസമാജം സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്കായി വിളമ്പിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തര്‍ നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് ശബരീശ സന്നിധിയില്‍ സമാജം അന്നദാനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
