നവജാതശിശുവിനെ കുഴിച്ചുമൂടി; മരിച്ചെന്ന് കരുതിയതിനാലെന്ന് അമ്മ
text_fields
മീനങ്ങാടി (വയനാട്): നവജാതശിശുവിനെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്തെി. മരിച്ചെന്ന് കരുതിയതിനാലാണ് കുഴിച്ചുമൂടിയതെന്ന് അമ്മ പൊലീസിന് മൊഴിനല്‍കി. മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനക്കുഴി യൂക്കാലിക്കവല കാട്ടുനായ്ക്ക കോളനിയിലാണ് സംഭവം.
കുഞ്ഞിന്‍െറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അമ്മ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളനിയിലെ രാധയുടെ കുഞ്ഞിന്‍െറ മൃതദേഹമാണ് കണ്ടത്തെിയത്. രാധക്ക് രണ്ട് ഭര്‍ത്താക്കന്മാരുണ്ട്. ആദ്യഭര്‍ത്താവിന്‍െറ കുഞ്ഞാണ് ഇതെന്നാണ് മൊഴി.
രണ്ടാമത്തെ ഭര്‍ത്താവിനെ ഈയിടെ കാണാതായെന്നും പിന്നീട് മരിച്ചെന്നും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 16ന് പുലര്‍ച്ചെ മൂന്നോടെയാണ് രാധ വീട്ടില്‍ ആണ്‍കുട്ടിയെ പ്രസവിച്ചത്.
രാധയുടെ സഹോദരി ശാരദയാണ് പ്രസവം എടുത്തത്. പ്രസവിച്ച സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി ശാരദ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന് അനക്കമില്ലാതാവുകയും മരിച്ചെന്ന് വിശ്വസിച്ച് വീടിന്‍െറ പുറക് വശത്തായി മറവ് ചെയ്യുകയായിരുന്നെന്നാണ് രാധ പറഞ്ഞത്. വിവരം രാധ രഹസ്യമാക്കിവെക്കുകയും ചെയ്തു. ശാരദ ജോലിക്ക് പോയപ്പോള്‍ കൂടെ ജോലിചെയ്യുന്നവരോട് കാര്യം പറഞ്ഞോടെ വിവരം പുറത്തായി. അപ്പാട് വാര്‍ഡ് അംഗം സജീവന്‍, അങ്കണവാടി ടീച്ചര്‍ എന്നിവര്‍ കോളനിയിലത്തെി.
തുടര്‍ന്ന് എസ്.ടി പ്രമോട്ടര്‍, ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്ക് വിവരം കൈമാറി. ഇദ്ദേഹം കഴിഞ്ഞ 24ന് മീനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് മീനങ്ങാടി എസ്.ഐ ടി.ജെ. സഖറിയാസിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബത്തേരി താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ എം.ജെ. സണ്ണി, കോഴിക്കോട് മെഡിക്കല്‍ കോളജ് അസി. പ്രഫസര്‍ ഡോ. ബ്രിജീഷ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തിയത്. രാധ മാസംതികയാതെ പ്രസവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നവജാത ശിശുവിന് വേണ്ട വലിപ്പവുമില്ല.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം തുടരുന്നതായും മീനങ്ങാടി എസ്.ഐ പറഞ്ഞു. രാധക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
