ജോമോന്‍ ജേക്കബിന്‍െറ ജോലി സ്ഥിരത വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു
text_fieldsകോട്ടയം: മേവള്ളൂരിന്‍െറ പെണ്‍പെരുമക്ക് കൊടിപിടിക്കുന്ന കായികാധ്യാപകന്‍ ജോമോന്‍ ജേക്കബിന്‍െറ ജോലി സ്ഥിരത വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഇതുസംബന്ധിച്ച് മേവള്ളൂര്‍ വനിതാ സ്പോര്‍ട്സ് അക്കാദമി താരങ്ങള്‍ക്കൊപ്പം ജോമോന്‍ അടുത്തിടെ പുതുപ്പള്ളിയിലത്തെി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. നിവേദനം വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ മുഖ്യമന്ത്രി ഇതില്‍ തുടര്‍നടപടിയും നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെടുന്നതാണ് മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ കായികാധ്യാപകന്‍ ജോമോന്‍ ജേക്കബിന്‍െറ ജോലിക്ക് ഭീഷണിയായിരിക്കുന്നത്. വോളിബാളില്‍ ഇടിമുഴക്കം തീര്‍ത്ത നാമക്കുഴി സിസ്റ്റേഴ്സിന്‍െറ സഹോദരനായ ജോമോന്‍ നാമക്കുഴിയിലെ ഗ്രാമീണ വിദ്യാര്‍ഥികളെ ദേശീയ തലത്തിലെ മിന്നുംതാരങ്ങളാക്കി മാറ്റി. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരാണ് സ്കൂള്‍ ടീം. സീനിയര്‍, ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പുകളിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്.
ജോമോന്‍െറ ശിക്ഷണത്തില്‍ 24 ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാനായി. രാജ്യത്തിനായി ജഴ്സിയണിഞ്ഞവരും ഈ പെണ്‍കൂട്ടത്തിലുണ്ട്. 40 സംസ്ഥാന താരങ്ങളും ജോമോന്‍െറ കളിതന്ത്ര മികവില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഗ്രാമീണമേഖലയില്‍നിന്ന് ഒരുപിടി താരങ്ങളെ മികവിലേക്ക് ഉയര്‍ത്തിയതിന്‍െറ അംഗീകാരമായി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്പോര്‍ട്സ് അക്കാദമിയെ സായി സെന്‍റായി അധികൃതര്‍ തെരഞ്ഞെടുത്തിരുന്നു.
സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതോടെയാണ് സ്പെഷലിസ്റ്റ് അധ്യാപക സ്ഥാനം നഷ്ടമാകുന്ന സ്ഥിതി വന്നത്. ഇതോടെ സമീപ സ്കൂളുകളെ ചേര്‍ത്ത് തസ്തിക നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഇവര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
