Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവര്‍ണറെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവം: രാജ്ഭവൻ പരാതി നൽകി
text_fieldsbookmark_border
കൊച്ചി: കേരള ഗവർണർ പി. സദാശിവത്തെ വിമാനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ ഗവർണറുടെ ഒാഫിസ് എയർ ഇന്ത്യക്കും വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിൽ യാത്രക്കാർ പ്രവേശിക്കേണ്ട സമയം കഴിഞ്ഞെന്ന് വ്യക്തമാക്കിയാണ് പൈലറ്റ് വിമാനം വിട്ടത്.
ഡൽഹിയിൽ നിന്നും രാത്രി 9.10ന് കൊച്ചയിലെത്തി 9.50ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർഇന്ത്യയുടെ എ.ഐ 048 വിമാനം വൈകിയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ എത്തിയത്. 10.45നേ വിമാനം പുറപ്പെടൂ എന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് 10.40 നാണ് ഗവർണർ വിമാനത്താവളത്തിൽ എത്തിയത്. യാത്രക്കാർ പ്രവേശിക്കേണ്ട സമയം കഴിഞ്ഞതിനാൽ കാത്തിരിക്കാനാകില്ലെന്നും പുറപ്പെട്ടത് അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് രാജ്ഭവെൻറ പരാതിയിൽ പറയുന്നത്.
Next Story
