സാനു വധശ്രമക്കേസ്: കുടുക്കില്‍ സഹോദരന്മാര്‍ റിമാന്‍ഡില്‍
text_fields
കോഴിക്കോട്: സാനു വധശ്രമ കേസിലെ മുഖ്യപ്രതികളായ കുടുക്കില്‍ സഹോദരന്മാര്‍ റിമാന്‍ഡില്‍. താമരശ്ശേരി കുടുക്കിലുമ്മാരം മൂസയുടെ മക്കളായ സൈനുല്‍ ആബിദീന്‍ എന്ന ബാബു (44), അബ്ദുല്‍ റഹീം എന്ന കുടുക്കില്‍ റഹീം (42) ഇവരുടെ സഹായി ഷഫീഖ് (32) എന്നിവരെ നാലാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കള്ളക്കടത്ത് രഹസ്യം പൊലീസിന് ചോര്‍ത്തിക്കൊടുക്കുമെന്നു ഭയന്ന് മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ കുന്ദമംഗലത്തെ ലോഡ്ജില്‍ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പകല്‍ നാടകീയമായി കോടതിയില്‍ ഹാജരായ ഇവരെ മജിസ്ട്രേറ്റ് ചൊവ്വാഴ്ച ഹാജരായാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു. പൊലീസിന്‍െറ ലുക്കൗട്ട് നോട്ടീസുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി തിരിച്ചുപോയതറിഞ്ഞ് സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ഇവരെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരോടൊപ്പം തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങാനത്തെിയ മുഹമ്മദലി എന്ന കുഞ്ഞാവയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കുഞ്ഞാവ കേസിലെ പ്രതിയല്ളെന്നാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ ആഴ്ച കോടതിയില്‍ കീഴടങ്ങിയ മറ്റുരണ്ടുപേരോടൊപ്പവും, പ്രതിയല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇയാള്‍ പ്രതിയല്ളെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കോടതി വിട്ടയക്കുകയായിരുന്നു. അവസാനം കീഴടങ്ങാന്‍ വന്നവരുടെ കൂട്ടത്തിലും പ്രതിയല്ലാത്ത ആള്‍ എത്തിയത് നാടകമാണെന്നാണ് സംശയിക്കുന്നത്. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിമുഖത കാണിക്കുന്നു എന്ന് വധശ്രമത്തിനിരയായ സാനുവിന്‍െറ കുടുംബം എ.ഡി.ജി.പി നിഥിന്‍ അഗര്‍വാളിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കേസില്‍ ഒമ്പത് പ്രതികള്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇനിയും എട്ടു പേരെ പിടികിട്ടാനുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള നടക്കാവ് സി.ഐ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. സെപ്റ്റംബര്‍ 23ന് രാത്രി മാനിപുരം സ്വദേശി സാനുവിനെ തട്ടിക്കൊണ്ടുപോയി പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. സീരിയല്‍ നടി പ്രിയങ്ക കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റില്‍ ആത്മഹത്യചെയ്ത കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതികളാണ് കുടുക്കില്‍ സഹോദരന്മാരെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
