കുമ്മനത്തിന്‍െറ പ്രസ്താവന വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ –വി.എസ്
text_fields
തിരുവനന്തപുരം: ക്ഷേത്ര പരിസരങ്ങളില്‍നിന്ന് മറ്റു മതക്കാരെ ഒഴിവാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍െറ പ്രസ്താവന പ്രതിലോമകരവും വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
ഉത്തരേന്ത്യയിലും മറ്റും ബി.ജെ.പി പരീക്ഷിച്ചത് പോലെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള ഈ ഗൂഢനീക്കം തീക്കളിയാണ്. ജനാധിപത്യ- മതനിരപേക്ഷ കേരളം ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. രാജ്യത്തിന്‍െറ മതേതര മനസ്സിനെ കീറിമുറിച്ച് അയോധ്യയില്‍ വീണ്ടും രാമക്ഷേത്രം ഉണ്ടാക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തിലാണ് കേരളത്തില്‍ ബി.ജെ.പി പ്രസിഡന്‍റ് അത്യന്തം പ്രകോപനപരമായ വര്‍ഗീയ പ്രസ്താവന നടത്തിയിരിക്കുന്നത്. ക്ഷേത്ര പരിസരങ്ങളില്‍ ഇനി ഹിന്ദുക്കള്‍ മാത്രം മതിയെന്ന പ്രസ്താവന നാടിന്‍െറ മതേതര പാരമ്പര്യത്തിന് എതിരാണെന്നും പ്രസ്താവനയില്‍ വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
