ശബരിമലയില്‍ വടംകെട്ടി തിരക്ക് തടഞ്ഞു; 30 പേര്‍ക്ക് പരിക്ക്
text_fieldsശബരിമല: ശബരിമലയില്‍ ഭക്തരെ വടംകെട്ടി തടഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതോളം തീര്‍ഥാടകര്‍ക്ക് പരിക്ക്. തിരക്ക് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ എത്തി. ചൊവ്വാഴ്ച രാവിലെ സന്നിധാനത്ത് നടപ്പന്തലിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗുരുതരമായി പരിക്കേറ്റ ആന്ധ്ര രാജമുദ്രിനഗര്‍ സ്വദേശി നോള്‍ട്ട ശ്രീനിവാസനെ (26) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാലിനും കൈക്കും പരിക്കേറ്റ കൊട്ടാരക്കര പട്ടാഴി സ്വദേശി തുളസീധരന്‍പിള്ള (40), കോട്ടയം സ്വദേശിനി അനാമിക (ആറ്) എന്നിവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ സന്നിധാനം ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഗവ. ആശുപത്രിക്ക് സമീപം സാധാരണ ക്യൂവിന് സമീപത്തുനിന്നാരംഭിക്കുന്ന വെര്‍ച്വല്‍ ക്യൂവിലേക്ക് കാനനപാതയിലൂടെ എത്തിയ അയ്യപ്പന്മാരുടെ സംഘം കടക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞപ്പോള്‍ പിന്നില്‍നിന്നുമുള്ള തള്ളലില്‍ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റത്. ഉടന്‍ പൊലീസും ദ്രുതകര്‍മസേനയും അയ്യപ്പഭക്തരെ നിയന്ത്രിച്ചു. അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ഉടന്‍ തൊട്ടടുത്ത സന്നിധാനം ഗവ. ആശുപത്രിയില്‍ എത്തിച്ചു.
തിരക്ക് കൂടിയതോടാണ് വടം കെട്ടിനിര്‍ത്തിയത്. എന്നാല്‍, അപകടങ്ങള്‍ വരുത്തിവെക്കുന്ന വടം അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും ഇത് മറികടന്നാണ് അയ്യപ്പഭക്തരെ തടയുന്നത്. ഇതരസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തരാണ് അധികവും എത്തുന്നത്. രണ്ടു ദിവസമായി തുടരുന്ന തിരക്കിനെ തുടര്‍ന്ന് പമ്പയില്‍ കയറുകെട്ടി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരെ കടത്തിവിടുന്നത്. മരക്കൂട്ടം മുതല്‍ അയ്യപ്പന്മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പമ്പയില്‍നിന്ന് സന്നിധാനത്ത് ദര്‍ശനത്തിനായത്തെുന്നതിന് ഏതാണ്ട് 12 മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വരുന്നുണ്ട്.
അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് ദര്‍ശനം കഴിഞ്ഞത്തെുന്ന ഭക്തരെ സന്നിധാനത്ത് വിരിവെക്കാന്‍ സമ്മതിക്കാതെ ഉടന്‍ നടപ്പന്തലിലെ ഫൈ്ള ഓവര്‍ വഴിയും ബെയ്ലിപാലം വഴിയും പമ്പയിലേക്ക് തിരിച്ചയക്കുന്നുണ്ട്. പമ്പയിലേക്ക് വരുന്ന ചെറുതും വലുതുമായ വാഹനങ്ങളെ നിലക്കലില്‍ തടഞ്ഞുനിര്‍ത്തി ആളെയിറക്കി കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് പമ്പയിലേക്ക് എത്തിക്കുന്നത്. നിലക്കലില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ ഇലവുങ്കല്‍വരെ വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
