കണ്ടാലറിയാവുന്നവരെല്ലാം ഡി.സി.സി ഭാരവാഹികളായി –യൂത്ത് കോണ്‍ഗ്രസ്
text_fieldsകൊല്ലം: നേതൃത്വത്തിന് സമനില തെറ്റിയതായാണ് ഡി.സി.സി ഭാരവാഹികളുടെ പുന$സംഘടനയിലൂടെ വ്യക്തമാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടാലറിയാവുന്നവരെയെല്ലാം ഭാരവാഹികളാക്കിയ പുന$സംഘടന അടിയന്തരമായി നിര്‍ത്തണം. മിക്ക ജില്ലകളിലും ഒരു മാനദണ്ഡവുമില്ലാതെയാണ് ഭാരവാഹികളെ നിയമിച്ചത്. 75ഉം 100ഉം പേരാണ് മിക്ക ജില്ലകളിലും ഭാരവാഹികളായത്. ഡി.സി.സി യോഗം ചേരാന്‍ കടപ്പുറത്ത് പോകേണ്ട അവസ്ഥയാണുള്ളത്. ജംബോ കമ്മിറ്റിയെക്കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം പാലിക്കുന്നത് അപകടകരമാണ്. പുന$സംഘടന പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യത ഇല്ലാതാക്കി. കോണ്‍ഗ്രസില്‍ ഇനി വേദി സദസ്സും സദസ്സ് വേദിയുമാകുമെന്ന സ്ഥിതിയാണ്. അഭിമാനമുണ്ടെങ്കില്‍ അനര്‍ഹര്‍ കിട്ടിയ സ്ഥാനം രാജിവെക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.