Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം ബോധപൂര്‍വമെന്ന് ടി.എന്‍. പ്രതാപന്‍

text_fields
bookmark_border
വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം ബോധപൂര്‍വമെന്ന് ടി.എന്‍. പ്രതാപന്‍
cancel

തൃശൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ വിവാദ പ്രസംഗം നാക്കുപിഴയല്ളെന്നും ബോധപൂര്‍വമാണെന്നും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ മൊഴി നല്‍കി. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ആലുവ സി.ഐ ടി.പി. വിജയന്‍െറ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച തൃശൂര്‍ രാമനിലയത്തില്‍ എത്തിയാണ് മൊഴിയെടുത്തത്. വൈകീട്ട് മൂന്നോടെ ആരംഭിച്ച മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ നീണ്ടു. ആലുവയില്‍ സമത്വ മുന്നേറ്റയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചെന്ന് പ്രതാപന്‍ ചൂണ്ടിക്കാട്ടി.  മതനിരപേക്ഷത തകര്‍ക്കുന്ന രീതിയിലായിരുന്നു പ്രസംഗം. അതിനാലാണ് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രസംഗത്തിന്‍െറ സീഡികളും പത്രറിപ്പോര്‍ട്ടുകളും എം.എല്‍.എ ഹാജരാക്കി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story