ദേവസ്വം ബോര്‍ഡിന്‍െറ അന്നദാന വിതരണം അവതാളത്തില്‍; ഭക്തര്‍ പ്രതിഷേധിച്ചു
text_fieldsശബരിമല: ദേവസ്വം ബോര്‍ഡിന്‍െറ അന്നദാന വിതരണം പാളുന്നു. അയ്യപ്പഭക്തര്‍ പ്രതിഷേധവുമായി രംഗത്ത്. ഞായറാഴ്ച 11ഓടെയാണ് മാളികപ്പുറം നടപ്പന്തലിനോട് ചേര്‍ന്ന ദേവസ്വം ബോര്‍ഡിന്‍െറ അന്നദാന മണ്ഡപത്തിന് മുന്നില്‍ ഭക്തര്‍ പ്രതിഷേധിച്ചത്. മാളികപ്പുറം നടപ്പന്തല്‍ നിറഞ്ഞ് ഇവിടെനിന്ന് ഭക്ഷണം കിട്ടാതായതോടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തത്തെി. തുടര്‍ന്ന് ജീവനക്കാര്‍ അന്നദാന മണ്ഡപത്തിന്‍െറ ഷട്ടറുകള്‍ താഴ്ത്തുകയായിരുന്നു.
പിന്നീട് പന്ത്രണ്ടരയോടെയാണ് ഷട്ടറുകള്‍ തുറന്ന് അന്നദാനം പുനരാരംഭിച്ചത്. കാത്തുനിന്ന് വിഷമിച്ചവരില്‍ പലരും ഭക്ഷണത്തിന് ഹോട്ടലുകളെയാണ് ആശ്രയിച്ചത്. ഞായറാഴ്ച തിരക്കേറിയതിനാല്‍ അന്നദാനത്തിനായി നിരവധി ഭക്തരാണ് എത്തിയത്. മൂന്നോളം സന്നദ്ധസംഘടനകളും ദേവസ്വം ബോര്‍ഡും അന്നദാനം നടത്തുന്നുണ്ടെങ്കിലും ദര്‍ശനത്തിനത്തെുന്ന മുഴുവന്‍പേര്‍ക്കും ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ല.
ലക്ഷങ്ങള്‍ എത്തുന്ന ശബരിമലയില്‍ ഒരിടത്ത് മാത്രം അന്നദാനം നടത്തുന്നതില്‍ നേരത്തേ പ്രതിഷേധം ഉയര്‍ന്നിരുന്നു. പലപ്പോഴും മണിക്കൂറുകള്‍ കാത്തുനിന്നാണ് ആഹാരം വാങ്ങുന്നത്. ഇതിനിടെ ചിലര്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ശബരിമലയില്‍ മറ്റു സന്നദ്ധസംഘടനകള്‍ നടത്തിവരുന്ന അന്നദാനത്തിന് അനുമതി നിഷേധിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് കഴിഞ്ഞകാലങ്ങളില്‍ സ്വീകരിച്ചിരുന്നത്.
ഇതിനെ തുടര്‍ന്ന് അയ്യപ്പസേവാസംഘം, ശ്രീഭൂതനാദ ട്രസ്റ്റ്, അയ്യപ്പ സേവാസമാജം എന്നിവരുടെ അന്നദാനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ വര്‍ഷം നടത്താന്‍ കഴിഞ്ഞത്. സന്നദ്ധസംഘടനകളുടെ അന്നദാനം നിര്‍ത്തിവെച്ച കഴിഞ്ഞ മാസപൂജാ കാലയളവില്‍ ഹോട്ടലുകളില്‍ നാലിരട്ടിവരെയാണ് വില ഈടാക്കിയിരുന്നത്.
അമിതവില ഈടാക്കിയ ഹോട്ടലുകളുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമായതിന്‍െറ അടിസ്ഥാനത്തിലാണ് സംഘടനകള്‍ക്ക് അന്നദാന അനുമതി നല്‍കിയത്.
ഇത് സംബന്ധിച്ച് കേസ് പരിഗണിച്ചപ്പോള്‍ 24 മണിക്കൂറും അന്നദാനം നടത്താന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
